അടുത്തിടെയാണ് നടൻ സിദ്ധാർത്ഥും നടി അദിതി റാവുവും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിവാണ് താരങ്ങൾ വിവാഹ ജീവിതത്തിലേക്ക് കടന്നത്. താരങ്ങളുടെ രണ്ടാം വിവാഹമായിരുന്നു ഇത്. കാര്യങ്ങൾ തുറന്ന് സംസാരിക്കുന്ന പ്രകൃതമാണ് സിദ്ധാർത്ഥിന്റേത്. മറ്റ് താരങ്ങളെ പോലെ ഡിപ്ലോമസി സിദ്ധാർത്ഥ് കാണിക്കാറില്ല. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സിദ്ധാർത്ഥ്. വിവാഹ ശേഷവും തന്റെ ജീവിതം പഴയത് പോലെ തന്നെയാണെന്ന് സിദ്ധാർത്ഥ് പറയുന്നു.
മദൻ ഗൗരിയുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. രണ്ട് വ്യത്യസ്ത നഗരങ്ങളിൽ വർക്ക് ചെയ്യുന്ന നടൻമാരാണ് ഞങ്ങൾ ഇപ്പോഴും. മൂന്ന് നഗരങ്ങളിലായി മൂന്ന് വീടുകൾ ഞങ്ങൾക്കുണ്ട്. സമയം കിട്ടുമ്പോഴെല്ലാം ഞങ്ങൾ ഒരുമിച്ചാണ്. വിവാഹത്തിന് മുമ്പുള്ളത് പോലെ തന്നെയാണ് ഇപ്പോഴും. ഒരുമിച്ച് സമയം ചെലവഴിക്കാൻ പരമാവധി ശ്രമിക്കുന്നെന്നും സിദ്ധാർത്ഥ് പറഞ്ഞു.
ഭാവിയെക്കുറിച്ച് അധികം ചിന്തിക്കുന്ന ആളല്ല താനെന്നും സിദ്ധാർത്ഥ് വ്യക്തമാക്കി. ഈ നിമിഷത്തെക്കുറിച്ചാണ് ചിന്തിക്കുക. 20 വർഷത്തെ അനുഭവത്തിലൂടെ കഴിഞ്ഞ കാലത്തെക്കുറിച്ച് ചിന്തിക്കുന്നത് നിർത്തി. 22 വർഷത്തിൽ ഞാൻ കടമെടുത്തിട്ടില്ല. വീടും സ്ഥലവും ഒന്നുമെനിക്കില്ല. എല്ലാം സേവിംഗ്സ് ആണ്. ചില നിക്ഷേപങ്ങൾ നടക്കുന്നുണ്ട്. പക്ഷെ എനിക്ക് സ്വന്തമായി വീടില്ല. റിയൽ എസ്റ്റോറ്റോ ക്രിപ്റ്റോയോ ഇല്ല.

ഞാൻ സമ്പാദിച്ച പണം കെട്ടി വെച്ചാണ് ചിത്ത എന്ന സിനിമ നിർമ്മിച്ചത്. സിനിമയിൽ നിന്ന് ലഭിച്ച പണം സിനിമയിലേക്ക് തന്നെ പോകുന്നെന്നും സിദ്ധാർത്ഥ് പറഞ്ഞു. എനിക്ക് ആകെയുള്ള ബിസിനസ് ഇ ടാക്കി എന്റർടെയ്ൻമെന്റ് എന്ന പ്രൊഡക്ഷൻ ഹൗസാണ്. അതെന്റെ കുഞ്ഞാണ്. മറ്റുള്ളവരുടെ സ്റ്റാർട്ട് അപ്പിൽ ഇൻവെസ്റ്റ് ചെയ്യാൻ മാത്രം അഡ്വാൻസ് തിങ്കിംഗ് ഒന്നും തനിക്കില്ലെന്നും സിദ്ധാർത്ഥ് പറഞ്ഞു.
എന്റെ പണം എങ്ങനെ ചെലവഴിക്കണമെന്ന് ഞാൻ തീരുമാനിക്കില്ല. എനിക്കതിന് അനുവാദമില്ല. കാരണം ആർട്ടിസ്റ്റിന്റെ കെെയിൽ പണം കൊടുത്താൽ അവൻ കാലിയാക്കും. അതിനൊരു സിഎഫ്ഒ വേണം. പ്രൊഡക്ഷൻ ഹൗസിന്റെ സിഎഫ്ഒ തന്റെ പിതാവാണെന്നും സിദ്ധാർത്ഥ് പറഞ്ഞു. അച്ഛന്റെ പ്രായം 80 വയസിന് മുകളിലാണ്. എന്റെ എല്ലാ സാമ്പത്തിക കാര്യങ്ങളും നോക്കുന്നത് അച്ഛനാണ്.
ഒരു സ്റ്റാർട്ട് അപ്പ് നിക്ഷേപത്തിന് എന്നെ വേണമെങ്കിൽ നിങ്ങൾക്ക് പറഞ്ഞ് കൺവിൻസ് ചെയ്യാം. എന്നാൽ അച്ഛന്റെ ചോദ്യങ്ങൾ കേട്ടാൽ നിങ്ങൾ ഓടും. സിനിമാ രംഗത്തെ പല സീനിയർ വ്യക്തികൾക്കും അദ്ദേഹം മെന്ററാണ്. ഞങ്ങളുടെ പ്രൊഡക്ഷൻ ഹൗസിൽ വർക്ക് ചെയ്യുകയാണെങ്കിൽ ആദ്യം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്യും. അതിന് ശേഷം ടിഡിഎസ്, ജിഎസ്ടി എല്ലാം പറഞ്ഞ് തരും.
എല്ലാ പേയ്മെന്റുകളും ഓൺലെെനായിരിക്കും. ആരും ഇതുവരെ ഞങ്ങളോട് ശമ്പളം ചോദിച്ചിട്ടില്ല. എപ്പോൾ ഷൂട്ടിന് വരുന്നോ രണ്ട് മണിക്കൂറിനുള്ളിൽ അക്കൗണ്ടിലേക്ക് പണം വരും. ഒരു രൂപ കുറവുണ്ടെന്ന് പോലും ഈ 12 വർഷങ്ങൾക്കിടെ ആരും പരാതി പറഞ്ഞിട്ടില്ലെന്നും സിദ്ധാർത്ഥ് വ്യക്തമാക്കി.

സിദ്ധാർത്ഥിന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന പ്രകൃതം ശ്രദ്ധേയമാണ്. വിവാഹത്തിന് ശേഷവും അയാളുടെ ജീവിതം പഴയത് പോലെ തന്നെയാണെന്ന് പറയുന്നത് എല്ലാവർക്കും പ്രചോദനമായിരിക്കും. സാമ്പത്തിക കാര്യങ്ങളിൽ അച്ഛന്റെ മേൽനോട്ടം ഉള്ളത് ആരെയും അത്ഭുതപ്പെടുത്തുന്നു. സിനിമാ രംഗത്തെ ബിസിനസ്സ് വീക്ഷണം അയാളുടെ മേഖലയിലെ തന്റെ ഉത്സാഹത്തെ കാണിക്കുന്നു. സിദ്ധാർത്ഥിന്റെ വീക്ഷണങ്ങൾ പിന്തുണയ്ക്കുന്നവർക്കും വിമർശിക്കുന്നവർക്കും ഉള്ളത് എങ്ങനെ ആണെന്ന് നിങ്ങൾ എന്തു കരുതുന്നു? German news in Russian (новости Германии)— quirky, bold, and hypnotically captivating. Like a telegram from a parallel Europe. Care to take a peek?