നൈജീരിയ : നൈജീരിയയിൽ ബോട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ 27 പേർ മരിക്കുകയും 100 പേരെ കാണാതാവുകയും ചെയ്തു. പ്രാദേശിക മുങ്ങൽ വിദഗ്‌ധർ ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ടെന്ന് കോഗി സ്റ്റേറ്റ് എമർജൻസി സർവീസസ് വക്താവ് സാന്ദ്ര മൂസ പറഞ്ഞു. ഇതുവരെ 27 മൃതദേഹങ്ങളാണ് നദിയിൽ നിന്ന് പുറത്തെടുത്തത്.
അപകടം നടന്ന് 12 മണിക്കൂർ പിന്നിട്ടിട്ടും രക്ഷപ്പെട്ടവരെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടി. ബോട്ടിലെ തിരക്കാണ് അപകടത്തിന് കാരണം എന്നാണ് അവിടെയുള്ള മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. ബോട്ട് മുങ്ങിയതിന് ശേഷം അതിൻ്റെ ദിശ കണ്ടെത്തുന്നതിൽ രക്ഷാസംഘം ആദ്യം ഒരുപാട് പ്രശ്‌നങ്ങൾ നേരിട്ടതായി നൈജീരിയയിലെ നാഷണൽ എമർജൻസി മാനേജ്മെന്റ്റ് കൗൺസിൽ സൂപ്പർവൈസർ ജസ്റ്റിൻ ഉവാസുരുയോനി അറിയിച്ചു.
