നാട്ടിലെ ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ് ഇനി യു.എ.ഇ.യിലും ഉപയോഗിക്കാം; രാജ്യത്ത് ആദ്യം കേരളത്തിൽ

പത്തനംതിട്ട: നാട്ടിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബി.എസ്.എൻ.എൽ. സിം കാർഡ്, പ്രത്യേക റീചാർജ് മാത്രം ചെയ്ത് യു.എ.ഇ.യിലും ഉപയോഗിക്കാവുന്ന സംവിധാനം നിലവിൽ വന്നു.

പോകുംമുമ്പ് നാട്ടിലെ കസ്റ്റമർ കെയർ സെന്ററിൽനിന്ന് ഇന്റർനാഷണൽ സിം കാർഡിലേക്ക് മാറേണ്ടിവരുന്ന സ്ഥിതിയാണ് ഒഴിവായത്. 90 ദിവസത്തേക്ക് 167 രൂപയും 30 ദിവസത്തേക്ക് 57 രൂപയും നിരക്കുള്ള പ്രത്യേക റീചാർജ് ചെയ്താൽ നാട്ടിലെ സിം കാർഡ് ഇന്റർനാഷണലായി മാറും. പ്രത്യേക റീചാർജ് കാർഡിന്റെ സാധുതയ്ക്കുവേണ്ടിമാത്രമാണ്. കോൾ ചെയ്യാനും ഡേറ്റയ്ക്കും വേറെ റീചാർജ് ചെയ്യണം.

രാജ്യത്ത് ആദ്യമായി കേരള സർക്കിളിലാണ് ഇത്തരമൊരു പദ്ധതി ബി.എസ്.എൻ.എൽ. നടപ്പാക്കുന്നത്.മലയാളികൾ ഏറെയുള്ള രാജ്യമെന്നനിലയിലാണ് യു.എ.ഇ.യ്ക്ക് പരിഗണന കിട്ടിയത്. ഭാവിയിൽ മറ്റുരാജ്യങ്ങളിലും ഈ സംവിധാനം ഏർപ്പെടുത്താനാണ് ബി.എസ്.എൻ.എൽ. ഉദ്ദേശിക്കുന്നത്.

One thought on “നാട്ടിലെ ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ് ഇനി യു.എ.ഇ.യിലും ഉപയോഗിക്കാം; രാജ്യത്ത് ആദ്യം കേരളത്തിൽ

Leave a Reply

Your email address will not be published. Required fields are marked *