ഡിസംബര്‍ 23; അംബാനിക്കും മകനും അതിനിര്‍ണായകം! ചരിത്രത്തിന്റെ ഭാഗമാകാന്‍ ജിയോ

Reliance Jio Financial Services: 2016 -ല്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഇന്ത്യയുടെ ടെലികോം മേഖലയില്‍ വന്‍ പരിവര്‍ത്തനമാണ് റിലയന്‍സ് ജിയോ നടത്തിയത്. ഇന്ത്യയില്‍ ഡിജിറ്റല്‍ വിപ്ലവത്തിനു തുടക്കമിട്ടത് ജിയോ ആണെന്നു പറയാം. ഉയര്‍ന്ന തുകയ്ക്ക് അളന്നുമുറിച്ച് ഡാറ്റ ഉപയോഗിച്ചിരുന്നു ജനതയ്ക്കു മുമ്പില്‍ അണ്‍ലിമിറ്റഡിന്റെ ലോകമാണ് ജിയോ തീര്‍ത്തത്. മുകേഷ് അംബാനിയായിരുന്നു എല്ലാത്തിനും ചുക്കാന്‍ പിടിച്ചത്. നിലവില്‍ ജിയോയുടെ മേല്‍നേട്ടം മൂത്ത മകന്‍ ആകാശ് അംബാനിയുടെ ചുമലിലാണ്. 2024 ഡിസംബര്‍ 23 മുകേഷ് അംബാനിക്കും, ആകാശിനും, അതുപോലെ തന്നെ ജിയോയ്ക്കും വളരെ പ്രധാനപ്പെട്ടതാകുന്നു.

ജിയോയുടെ വിജയമാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ റിലയന്‍സില്‍ നിന്ന് വേര്‍പ്പെടുത്തി ലിസ്റ്റ് ചെയ്യുന്നതിലേയ്ക്ക് നയിച്ചത്. ലിസ്റ്റിംഗിനു ശേഷം ഇതുവരെ മികച്ച പ്രകടനം നടത്താന്‍ ജിയോ ഫിനാന്‍ഷ്യലിനു സാധിച്ചിട്ടുണ്ട്. 2024 ഡിസംബര്‍ 23 മുതല്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബിഎസ്ഇ സെന്‍സെക്സ് 50 സൂചികയില്‍ ഉള്‍പ്പെടുകയാണ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (ബിഎസ്ഇ) അനുബന്ധ സ്ഥാപനമായ ഏഷ്യ ഇന്‍ഡക്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ പ്രഖ്യാപനം നടത്തിയത്.

ജിയോ ഫിനാന്‍ഷ്യലിനൊപ്പം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഭീമനായ സൊമാറ്റോയും ബിഎസ്ഇ സെന്‍സെക്‌സ് 30 ബെഞ്ച്മാര്‍ക്ക് സൂചകയില്‍ ചേരും. കഴിഞ്ഞ വര്‍ഷം ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ച സൊമാറ്റോയെ സംബന്ധിച്ചും ഇതൊരു സുപ്രധാന നാഴികക്കല്ലാണ്. ഇവര്‍ക്കൊപ്പം നിക്ഷേപ പ്രിയ ഓഹരിയായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്എഎല്‍) സൂചികയില്‍ ചേര്‍ക്കപ്പെടും.

ഈ മൂന്നു ഓഹരികളുടെ ഉള്‍പ്പെടുത്തല്‍ തിരിച്ചടിയാകുന്നത് എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, എല്‍ടിഐ മൈന്‍ഡ്ട്രീ എന്നിവയ്ക്കാണ്. ഇവര്‍ മൂവരും സെന്‍സെക്സില്‍ നിന്ന് പുറത്തുപോകും. പുനര്‍നിര്‍മ്മാണം ബിഎസ്ഇ 100, ബിഎസ്ഇ സെന്‍സെക്‌സ് 50, ബിഎസ്ഇ സെന്‍സെക്‌സ് നെക്സ്റ്റ് 50 എന്നിവയുള്‍പ്പെടെ ഒന്നിലധികം സൂചികകളെ ബാധിക്കുമെന്ന് ഉറപ്പാണ്.ആകാശ് അംബാനി അധ്യക്ഷനായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നിലവിലെ വിപണിമൂല്യം 20 ബില്യണ്‍ ഡോളറിലധികം ആണ്. ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ മൂത്ത മകനാണ് ആകാശ് അംബാനി. ഫോര്‍ബ്സിന്റെ തല്‍സമയ ശതകോടീശ്വര പട്ടിക പ്രകാരം, 2024 നവംബര്‍ 23 വരെ മുകേഷ് അംബാനിയുടെ ആസ്തി 99.3 ബില്യണ്‍ ഡോളറാണ്. ഇന്ത്യന്‍ ഓഹരി വിപണികളുടെ സമീപകാല ഇടിവ് അംബാനിയുടെ ആസ്തിയില്‍ വിള്ളല്‍ സൃഷ്ടിച്ചിരുന്നു..

ആഗോളതലത്തില്‍ സ്പേസ് എക്സ്, ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് 334 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലോക കോടീശ്വര പട്ടം തുടരുന്നു. യുഎസ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് നേടിയും മിന്നും ജയം ഫലം ചെയ്തത് ഇലോണ്‍ മസ്‌കിനാണ്. അദ്ദേഹത്തിന്റെ ആസ്തിയില്‍ ഫല പ്രഖ്യാപനത്തിനു ശേഷം വന്‍ കുതിപ്പാണുണ്ടായത്. ട്രംപിന്റെ ക്രിപ്‌റ്റോ അനുകൂല നിലപാടും മസ്‌കിന് ഗുണം ചെയ്യുന്നുണ്ട്. ബിറ്റ്‌കോയിന്‍ അടക്കം റെക്കോഡ് നേട്ടത്തിലാണ്. നിലവില്‍ ആഗോളതലത്തില്‍ 300 ബില്യണ്‍ ഡോളര്‍ ക്ലബ്ബിലെ ഏക അംഗമാണ് മസ്‌ക്.

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സൊമാറ്റോ എന്നിവയുടെ ഉള്‍പ്പെടുത്തല്‍ ഇന്ത്യയുടെ സാമ്പത്തിക, സാങ്കേതിക രംഗത്ത് അവരുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നു വിപണി വിദഗ്ധര്‍ പറയുന്നു. ബിഎസ്ഇ സൂചികകളിലെ മാറ്റങ്ങള്‍ വികസിച്ചുകൊണ്ടിരിക്കുന്ന വിപണി ചലനാത്മകതയ്ക്ക് അടിവരയിടുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ നീക്കങ.ങള്‍ ഈ ഓഹരികളിലെ നിക്ഷേപ താല്‍പ്പര്യം ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍. ഓഹരികളുടെ താരതമ്യേന ആകര്‍ഷക വിലയും പ്ലസ് പോയിന്റാണ്.

Leave a Reply

Your email address will not be published. Required fields are marked *