Ratan Tata: ഇന്ത്യയുടെ താജ് ഹോട്ടല്‍സ് ആഗോള പ്രസിദ്ധമാണ്. വിദേശികള്‍ മുതല്‍ ഇന്ത്യയില്‍ ആദ്യം അന്വേഷിക്കുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നു കൂടിയാണ് മുംബൈയിലെ താജ് ഹോ്ട്ടല്‍. സാധാരണക്കാര്‍ക്കു വേണ്ടി ജീവിച്ച സാക്ഷാല്‍ രത്തന്‍ ടാറ്റ തന്നെതാണ് താജിന്റെ പ്രശസ്തിക്കും പിന്നില്‍. ടാറ്റ സംരംഭം ആയിരുന്നിട്ടു കൂടി താജ് ഹോ്ട്ടല്‍ ഇന്നും പലര്‍ക്കും അപ്രാപ്യമാണ്. ഇതിനു കാരണം താജ് ഹോട്ടലിന്റെ സ്റ്റാന്‍ഡേര്‍ഡ് തന്നെ.
മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താജ് ഹോട്ടല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹോട്ടലുകളില്‍ ഒന്നാണ്. രാജ്യത്തെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലാണ് താജ് എന്നും പലര്‍ക്കും അറിയാത്ത കൗതുകകരമായ വസ്തുതകളില്‍ ഒന്നാണ്. ഈ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരു നേരം ഭക്ഷണം കഴിക്കാന്‍ എത്ര ചെലവാകും എന്നു നിങ്ങള്‍ക്കു വല്ല ധാരണയും ഉണ്ടോ? ഇല്ലെങ്കില്‍ വായന തുടര്‍ന്നോളൂ…
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരുനേരം താജ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന് ഒരാള്‍ ഏകദേശം 13,000 രൂപയോളം ചെലവഴിക്കേണ്ടി വരും. നിങ്ങള്‍ നോണ്‍- ആല്‍ക്കഹോള്‍ ഡ്രിങ്കുകള്‍ ഓര്‍ഡര്‍ ചെയ്താല്‍ ചെലവ് 300 മുതല്‍ 500 രൂപ വരെ ആകും.
ഓരോ ഭക്ഷണത്തിനും 10,000 രൂപയായിരിക്കും താജിലെ വില. ഇതിു പുറമേ 1,000 രൂപയുടെ സേവന നികുതിയും, 1,800 രൂപയുടെ ജിഎസ്ടിയും നല്‍കേണ്ടതുണ്ട്. അതായത് ഒരു നേരത്തെ ഒരാളുടെ ഭക്ഷണ ചെലവ് 12,800 രൂപ. ലഹരിപാനീയങ്ങളുടെ വില 1000 മുതല്‍ 3000 രൂപ വരെയാണ്.
1903 ഡിസംബര്‍ 16 -നാണ് മുംബൈയില്‍ താജ് ഹോട്ടല്‍ ആരംഭിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനായ ജംഷഡ്ജി ടാറ്റയാണ് ഈ സംരംഭത്തിനു തുടക്കമിട്ടത്. 2008 നവംബര്‍ 26 -ലെ മുംബൈ ഭീകരാക്രമണത്തിന്റെ ഇരയാണ് താജ് ഹോട്ടല്‍. താജ് ഹോട്ടലില്‍ ഇന്ത്യന്‍ കമാന്‍ഡോകള്‍ നടത്തിയ രക്ഷാദൗത്യം ഇന്നും നിങ്ങള്‍ മറന്നിരിക്കില്ലല്ലോ? അന്നു ഭീകരാക്രമണത്തില്‍ ചരിത്രത്തിന്റെ ഭാഗമായ താജ് ഹോട്ടലിന് വലിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു.
അപാരമായ അര്‍പ്പണബോധവും, ശക്തിയും പ്രകടിപ്പിച്ച രത്തന്‍ ടാറ്റയാണ് താജിനെ പഴയ പ്രൗഡിയിലേയ്ക്ക് വീണ്ടും ഉയര്‍ത്തിയത്. അന്ന് അദ്ദേഹം ഹോട്ടല്‍ പുനര്‍നിര്‍മിക്കുമെന്നും, ആക്രമണത്തിന്റെ ഇരകളായ കുടുംബങ്ങളെ പരിപാലിക്കുമെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു.
(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ്. മുകളില്‍ പറഞ്ഞ ചെലവ് ഏകദേശ കണക്കുകള്‍ ആണ്. വിലകള്‍ നിങ്ങളുടെ ഓര്‍ഡറുകള്‍ അനുസരിച്ച് മാറിയേക്കാം.)
