ന്യൂഡൽഹി: മഹീന്ദ്ര കാറുകളുടെ ഡിസൈനുകൾ, കാഴ്ചാഭംഗി, വിശ്വാസ്യത എന്നിവയെ വിമർശിച്ചുള്ള ട്വീറ്റിന് നേരിട്ട് മറുപടി നൽകി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. കമ്പനി കാറുകളുടെ രൂപകല്പനകൾ, ഗുണനിലവാരം, വിശ്വാസ്യത എന്നിവയെച്ചൊല്ലിയാണ് പോസ്റ്റ്. മത്സരമുഖത്തുള്ള ഹ്യൂണ്ടായ് പോലുള്ള കമ്പനികളോട് കിടപിടിക്കാൻ പോന്നവയല്ല മഹീന്ദ്രയുടെ വാഹനങ്ങളെന്നാണ് വിമർശകൻ ചൂണ്ടിക്കാണിച്ചത്. മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് വാഹനങ്ങളായ ബി.ഇ.6.ഇ., എക്സ്.ഇ.വി. 9.ഇ. എന്നിവ പുറത്തിറക്കിയതിന് പിന്നാലെയാണ് വിമർശനം.
‘നിങ്ങളുടെ കാറുകൾ സൗന്ദര്യത്തിന്റെ കാര്യത്തിൽ ഹ്യൂണ്ടായയുടെ അടുത്തെങ്ങുമെത്തില്ല. നിങ്ങളുടെ രൂപകല്പനാ വിഭാഗത്തിനോ നിങ്ങൾക്കുതന്നെയോ ഇത്തരത്തിലൊരു മോശം അഭിരുചിയുണ്ടോ എന്നറിയില്ല. വലിയ വാഹനങ്ങൾ ആഗ്രഹിക്കുന്ന, എന്നാൽ വിശ്വാസ്യതയെയും ഗുണനിലവാരത്തെയും കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണ് നിങ്ങളുടെ കാറുകൾ വാങ്ങുക. നിങ്ങളുടെ ഓരോ ഉത്പന്നവും കൃത്യമായി പഠിക്കാതെയും ഗവേഷണം ചെയ്യാതെയും ദുന്നവർക്കുള്ളതാണ്’ എന്നായിരുന്നു ട്വീറ്റ്. ചില രൂപകല്പനങ്ങൾ ചാണകം തരത്തിലുള്ളതാണെന്നും വിമർശിച്ചു. സുശാന്ത് മേത്ത എന്ന പേരിലുള്ള അക്കൗണ്ടിൽനിന്നുള്ളതാണ് ട്വീറ്റ്.
എന്നാൽ വിമർശനത്തോട് ചെയർമാൻ ആനന്ദ് മഹീന്ദ്ര വളരെ ക്രിയാത്മകമായിത്തന്നെ കരിച്ചു. നിങ്ങൾ ശരിയാണ്, ധങ്ങൾക്കിനിയും മുന്നോട്ടുപോകാനുണ്ട് എന്നുപറഞ്ഞുതുടങ്ങിയുള്ള മറുപടിയിൽ കമ്പനിയുടെ രണ്ടരപ്പതിറ്റാണ്ടോളം നീണ്ട ↑ യാത്രകളിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചും ആനന്ദ് ഹ്രസ്വമായി വിവരിക്കുന്നുണ്ട്.
നിങ്ങൾ ശരിയാണ, സുശാന്ത. ഞങ്ങൾക്കിനിയുമധികം മുന്നോട്ടുപോവാനുണ്ട്. എന്നാൽ ഞങ്ങൾ എവിടെ എത്തിനിൽക്കുന്നു എന്നത് പരിഗണിക്കണം. 1991-ൽ ഞാൻ കമ്പനിയിൽ ജോയിൻചെയ്യുമ്പോൾ സമ്പദ്വ്യവസ്ഥ തുറന്നുകഴിഞ്ഞിരുന്നു. ഒരു ആഗോള കൺസൽട്ടിങ് സ്ഥാപനം ഞങ്ങളോട് കാർ ബിസിനസ് നിർത്തണമെന്ന് ഉപദേശിച്ചിരുന്നു. എന്തെന്നാൽ അവരുടെ കാഴ്ചപ്പാട്, വിദേശ ബ്രാൻഡുകൾ പിടിമുറുക്കിയ ഈ ഇടത്തിലേക്ക് ഞങ്ങൾക്ക് മത്സരിക്കാൻ കഴിയില്ലെന്നായിരുന്നു. മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു, ഞങ്ങളിപ്പോഴും ചുറ്റുമുള്ളവരുമായി മത്സരിച്ചുകൊണ്ട് ഇവിടെയുണ്ട്. നിങ്ങൾ നടത്തിയതുപോലുള്ള വിമർശനങ്ങളും ചൂണ്ടിക്കാണിക്കലുകളും ഞങ്ങൾക്ക് വിജയത്തിലേക്കുള്ള ഇന്ധനമാണ്. ഇനിയും മുന്നോട്ടുപോവാനുണ്ട്. അലംഭാവത്തിന് ഇടമില്ല. പുരോഗതി എന്നത് ഞങ്ങളുടെ മാണ്. എങ്കിലും വിജയത്തിലേക്കുള്ള ചവിട്ടുപടിക്ക് ഊർജം തന്നതിന് നന്ദി!’- ആനന്ദ് മഹീന്ദ്ര പ്രതികരിച്ചു.
ആനന്ദ് മഹീന്ദ്രയുടെ ക്രിയാത്മകമായ സമീപനത്തിനു പിന്നാലെ വിമർശനം ഉന്നയിച്ച വ്യക്തി ട്വീറ്റ് ഡിലീറ്റ് ചെയ്തു. വിമർശനത്തെ ക്രിയാത്മകമായി എടുത്തതിൽ സന്തോഷമുണ്ട്. താങ്കളുടെ ടീമിൽനിന്നുള്ള കോൾ വന്നിരുന്നു. തൻ്റെ വാക്കുകളിൽ അവർ അതൃപ്തരാണ്. അതിനാൽ ട്വീറ്റ് ഡിലീറ്റ് ചെയ്യേണ്ടിവന്നെന്നും അദ്ദേഹം തുടർന്ന് ട്വീറ്റുചെയ്തു.
So, I stumbled upon mm66. The interface is… something. Gonna need to spend some time to figure out if it’s any good. Worth checking if you’re bored, maybe? Take a punt: mm66