നമ്മുടെ ഹോണ്ട സിറ്റിയുടെ വിലയിൽ 500 കിലോമീറ്ററിലേറെ റേഞ്ചുള്ള ഒരു ബജറ്റ് ഇലക്ട്രിക് സെഡാൻ, അതാണ് ബിവൈഡിയുടെ പുതിയ ഇ7. ഇക്കഴിഞ്ഞ ഏപ്രിലിൽ ആദ്യം വിശദാംശങ്ങൾ പുറത്തുവിട്ട ഇ7 നിലവിൽ ചൈനയിലാണ് ബിവൈഡി പുറത്തിറക്കിയിരിക്കുന്നത്.
ഫീച്ചറുകളുടേയും സൗകര്യങ്ങളുടേയും അടിസ്ഥാനത്തിൽ ഇന്ത്യൻ വിപണിയിൽ ഇ7 എത്താനുള്ള സാധ്യതകൾ കൂടുതലാണ്. അങ്ങനെയെങ്കിൽ സീൽ സെഡാന് താഴെയായിട്ടാവും ബിവൈഡി ഇ7നെ അവതരിപ്പിക്കുക.ബിവൈഡിയുടെ ബജറ്റ് ഇലക്ട്രിക് സെഡാനായ ഇ7ന് 1,03,800 ചൈനീസ് യുവാൻ മുതൽ 1,15,800 യുവാൻ വരെയാണ് വില.രൂപയിലേക്ക് മാറ്റുമ്പോൾ ഇത് ഏകദേശം 12.33 ലക്ഷം മുതൽ 13.74 ലക്ഷം രൂപ വരെയാണ് വരിക. ഈ വിലയിൽ ഇന്ത്യയിൽ നാലു മീറ്ററിൽ താഴെ നീളമുള്ള എസ്യുവിയാണ്.
പരമാവധി ലഭിക്കുക. ബിവൈഡി ഇ7 ആവട്ടെ 4,780 എംഎം നീളവും 1,900 എംഎം വീതിയും 1,515 ഉയരവുമുള്ള വാഹനമാണ്. വീൽബേസ് 2,820 എംഎം വരും.ചൈനയിൽ ഇപ്പോൾ പുറത്തിറക്കിയ ബിവൈഡി ഇ7 ഭാവിയിൽ ആസിയാൻ രാജ്യങ്ങളിലും പുറത്തിറക്കാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ ഇ7 വിൽപനക്കെത്തിക്കുകയാണെങ്കിൽ പൂർണമായും വിദേശത്ത് നിർമിച്ച(സിബിയു) ശേഷം ഇറക്കുമതി ചെയ്യുന്ന രീതിയാവും ബിവൈഡി സ്വീകരിക്കുക. ഇമാക്സ്‌സ് 7, അട്ടോ 3 എന്നീ മോഡലുകൾ ഇതേ രീതിയിലാണ് ഇന്ത്യയിലെത്തിക്കുന്നത്. അങ്ങനെ വരുമ്പോൾ വില കൂടാനാണ് സാധ്യത.
സീൽ ഇവിയുടേതിന് സമാനമായ ഓഷ്യൻ ഡിസൈൻ ലാഗ്വേജ് തന്നെയാണ് ഇ7ലും ബിവൈഡി പിന്തുടരുന്നത്. 16 ഇഞ്ച് വലിപ്പമാണ് വീലുകൾ, എൽഇഡി ഹെഡ്‌ലൈറ്റും ടെയിൽ ലൈറ്റുകളും, പരമ്പരാഗത രീതിയിലുള്ളവയാണ് ഡോർ ഹാൻഡിലുകൾ. ഉള്ളിലേക്കു വന്നാൽ 15.6 ഇഞ്ചിന്റെയാണ് ഇൻഫോടെയിൻമെന്റ് ടച്ച്സ്ക്രീൻ. 5 ഇഞ്ച് ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്‌റ്റർ, പ്രീമിയം ഇന്റീരിയേഴ്സ്, മുന്നിലും പിന്നിലും ആംറെസ്‌റ്റുകൾ, പിന്നിൽ എസി വെൻ്റുകൾ, ഒന്നിലേറെ യുഎസ്ബി ചാർജിങ് പോട്ടുകൾ എന്നിവയും ഫീച്ചറുകളായുണ്ട്.
ബാറ്ററി പാക്കിൽ 48 കിലോവാട്ട്, 57.6 കിലോവാട്ട് ഓപ്ഷനുകൾ. 48 കിലോവാട്ട് ബാറ്ററിയിൽ 450 കിലോമീറ്ററും 57.6 കിലോവാട്ട് ബാറ്ററിയിൽ 520 കിലോമീറ്ററുമാണ് റേഞ്ച്. രണ്ട് വകഭേദങ്ങളിലും ഫ്രണ്ട് വീൽ ഡ്രൈവുള്ള സിംഗിൾ മോട്ടോർ ഓപ്ഷനാണുള്ളത്. 134എച്ച്പി കരുത്തും പരമാവധി 180 എൻഎം ടോർക്കും പുറത്തെടുക്കും. പരമാവധി വേഗത മണിക്കൂറിൽ 150 കിലോമീറ്റർ.

epxylmhktsfimyqvlwneweqzxillvy